അഹമ്മദാബാദ്: [www.malabarflash.com] പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ നാല് യുവാക്കളെ പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അര്‍ധനഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ ഗുജറാത്തിലെ മൂന്നോളം ഗോസംരക്ഷ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ച് കാറിനോട് ചേര്‍ത്തു കെട്ടിയിട്ടാണ് ഇവരെ മര്‍ദ്ദനത്തിനിരയാക്കിയത്. തിങ്കളാഴ്ച അഹമ്മദാബാദിനു സമീപം ഗിര്‍ സോംനാഥിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് ഗോവധം നടത്തിയതെന്നും പശുത്തോല്‍ ലഭിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ തങ്ങള്‍ ഗോവധം നടത്തിയില്ലെന്നും നിയമപരമായാണ് പശുത്തോല്‍ കടത്തുന്നതെന്ന മറുപടി ഇവര്‍ നല്‍കുന്നുണ്ടെങ്കിലും ഇവരെ നഗ്നരാക്കി കാറിനോട് ചേര്‍ത്തുകെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവസേന പ്രവര്‍ത്തകരാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment