[www.malabarflash.com] മമ്മൂട്ടി നായകനായ കസബയിലെ ഐറ്റം സോങ്ങായി ചിത്രീകരിച്ച ഗാനം പുറത്തിറങ്ങി. ബോളിവുഡ് നടി നേഹ സക്‌സേനയാണ് ഗാനത്തിന് ചുവടുവെക്കുന്നത്. ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രമായാണ് നേഹ എത്തുന്നത്. കഴിഞ്ഞ ഏഴാം തീയതിയാണ് കസബ തീയറ്ററുകളിലെത്തിയത്.
രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള-കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘കസബ’യില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗദീഷാണ് മറ്റൊരു കേന്ദ്ര കഥാപാത്രം.ആലീസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment