Latest News

വിവാഹസത്കാരം റദ്ദാക്കി! കാശ്മീരി പത്രങ്ങള്‍ നിറയെ പരസ്യങ്ങള്‍


ശ്രീനഗർ: [www.malabarflash.com]കാശ്മീർ ജനജീവിതത്തിന്റെ താളംതെറ്റിച്ച് സംഘർഷം. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാനികൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളെ തുടർന്ന് പ്രദേശത്തെ വിവാഹസത്കാരങ്ങളും പരീക്ഷകളും തൊഴിൽ അഭിമുഖങ്ങളുമെല്ലാം റദ്ദാക്കിയിരിക്കുകയാണ്. പരിപാടികൾ റദ്ദാക്കിയ വിവരവുമായുള്ള ക്ലാസിഫൈഡ് പരസ്യങ്ങളാൽ ദിനപത്രങ്ങൾ നിറയുകയാണ്. പ്രമുഖ ദിനപത്രമായ ഗ്രേറ്റർ കാശ്മീരിന്റെ രണ്ടാം പേജിൽ റദ്ദാക്കിയ പരിപാടികൾ അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. വിവാഹ സത്കാരങ്ങൾ മാറ്റിവെച്ചതായും വിവാഹക്ഷണം റദ്ദാക്കിയതായും അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങളാൽ പത്രത്തിന്റെ രണ്ടാം പേജ് നിറഞ്ഞു. വിവാഹങ്ങൾക്ക് വിരുന്നുകാരെ കുറയ്ക്കുന്നുവെന്നും വീടുകളിൽ സ്വകാര്യമായി നടത്തുന്നുവെന്നുമാണ് അറിയിപ്പ്. വിവാഹപരിപാടികൾക്കൊപ്പം തൊഴിൽ അഭിമുഖങ്ങളും റദ്ദാക്കിയതായി കാശ്മീരി ഒബ്സേർവറിൽ ക്ലാസിഫൈഡ് പരസ്യങ്ങൾ. കാശ്മീർ സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായും അറിയിച്ചിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാനികൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 30 പേരാണ് മരിച്ചത്. അനന്ത്നാഗിൽ സുരക്ഷാസേനയും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ സൈനികനീക്കത്തിനിടെയാണ് വാനി കൊല്ലപ്പെട്ടത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.