ചൗക്കി: [www.malabarflash.com] ഉംറ നിര്‍വഹിക്കാന്‍ പോയ ചൗക്കി സ്വദേശിനി അസുഖം മൂലം മക്കയില്‍ അന്തരിച്ചു. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ അധ്യാപകന്‍ ചൗക്കി മയില്‍പ്പാറയിലെ അബ്ദുല്ല മുഹമ്മദിന്റെ ഭാര്യ അസ്മ(42)യാണ് മരിച്ചത്. ഉംറ തീര്‍ത്ഥാനടനം കഴിഞ്ഞ് മടങ്ങാനിരിക്കെ അസുഖം ബാധിച്ച് മക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ മാസം 22നാണ് ഭര്‍ത്താവിനൊപ്പം സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി മക്കയിലേക്ക് പോയത്. ഉംറ കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് മക്കയിലെ കിംഗ് ഫൈസല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. പരേതനായ കുളങ്കര അഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകളാണ്.
മക്കള്‍: അജ്മല്‍, അക്മല്‍, അമാന (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ്, സുലൈമാന്‍, ഷിഹാബ്, നിസ, സൗദ.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment