Latest News

സാക്കിർ നായിക്ക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകൻ: മഅദനി


കൊച്ചി: [www.malabarflash.com] യഥാർഥ മനുഷ്യാവകാശ പ്രവർത്തകനാണ് സാക്കിർ നായിക്കെന്ന് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനി. അദ്ദേഹം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് താൻ കരുതുന്നില്ലെന്നും മഅദനി വ്യക്തമാക്കി. അതേസമയം, സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ താൻ കേട്ടിട്ടില്ലെന്നും മഅദനി പറഞ്ഞു.
കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ വിചാരണത്തടവുകാരനാണ് മഅമദി. അസുഖബാധിതയായ അമ്മയെ കാണാനായി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കേരളത്തിലെത്തിയ അദ്ദേഹം, ജാമ്യകാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നു ബെംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണ് സാക്കിർ നായിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചത്.
ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയിൽ ഭീകരാക്രമണം നടത്തിയവർക്ക് മതപ്രഭാഷകനായ സാക്കിർ നായിക്കിന്റെ 'പ്രകോപനപരമായ' പ്രസംഗങ്ങൾ പ്രചോദനമായെന്ന് ബംഗ്ലദേശ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ സാക്കിർ നായിക്കിന്റെ 'പീസ് ടിവി ബംഗ്ല' ബംഗ്ലദേശിൽ നിരോധിക്കുകയും ചെയ്തിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.