കുറ്റിയാടി (കോഴിക്കോട്): [www.malabarflash.com]സ്‌കൂള്‍ വിട്ടു വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അയല്‍ക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ കാറിടിച്ചു മരിച്ചു. മൊകേരി മീത്തലെ മാവുള്ളതില്‍ ആദില്‍ (10), അപ്പാത്തെ മാവുള്ളതില്‍ അര്‍ച്ചിദ് (12) എന്നിവരാണ് മരിച്ചത്. ആദില്‍ വട്ടോളി നാഷണല്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും അര്‍ച്ചിദ് അതേ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയുമാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നേകാലിനാണ് സംഭവം. കനത്ത മഴയുള്ളതിനാല്‍ സ്‌കൂള്‍ നേരത്തെ വിട്ടിരുന്നു. വട്ടോളിയില്‍ നിന്ന് മൊകേരിയിലെ വീട്ടിലേക്കു റോഡരികിലൂടെ നടന്നു പോകുകയായിരുന്നു കുട്ടികളെ കുറ്റിയാടി നിന്നു കക്കട്ടിലേക്കു പോവുകയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്തിയിട്ട സൈക്കിളില്‍ ഇടിച്ച ശേഷമാണ് കാര്‍ കുട്ടികളെ തട്ടിത്തെറിപ്പിച്ചത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കക്കട്ടില്‍ സ്വദേശികളായ കാറിലെ രണ്ടു യാത്രക്കാര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. വട്ടോളി നാഷണല്‍ ഹൈസ്‌കൂളിനു തൊട്ടടുത്താണ് അപകടം.
കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റിയാടി ഗവ:ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വട്ടോളി നാഷണല്‍ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും.
ആദിലിന്റെ അച്ഛന്‍: ചന്ദ്രന്‍. അമ്മ: രജനി. അര്‍ച്ചിദിന്റെ അച്ഛന്‍: സതീശന്‍ (വയനാട് കുഞ്ഞോം എ.യു.പി സ്‌കൂള്‍ അധ്യാപകന്‍). അമ്മ: സുനിത (വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അധ്യാപിക).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment