നിലവില്‍ ഭാര്യയും രണ്ട് കുട്ടികളും ഉള്ള പ്രതി 2008 ല്‍ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്‌ത് അവരോടൊപ്പം കഴിയുന്ന സമയത്ത് ചൊക്ലി സ്വദേശിയായ വേറൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് ചൊക്ലി പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാണ് തലശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കാസര്‍കോട്, കോഴിക്കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രതി തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment