മുള്ളേരിയ: [www.malabarflash.com] വീട്ടിനകത്ത് യുവാവിനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. മുള്ളേരിയ ജയനഗറിലെ നാരായണ മണിയാണി പരേതയായ കമലാക്ഷി ദമ്പതികളുടെ മകന്‍ വിജയന്‍ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിനടുത്തെ തൊഴുത്തില്‍ അവശനിലയില്‍ കണ്ട ഇയാളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ലോറി ഡ്രൈവറാണ് ഇയാള്‍. ഭാര്യ: നളിനി. മക്കള്‍: വിഷ്ണു, ദേവപ്രിയ. സഹോദരങ്ങള്‍: വേണു, രഘുരാമ, രാധാകൃഷ്ണ, ശ്രീലത. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment