ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ.സി.കെ ശ്രീധരന്‍ തുടങ്ങിയ നേതാക്കള്‍ തിങ്കളാഴ്ച വൈകുന്നേരം വിമത ഭീഷണി ഉയര്‍ത്തിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.
ചര്‍ച്ചയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍, കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ജെയിംസ്, സാജിദ് മൗവ്വല്‍, യു. ശ്രീജയന്‍, അഷ്‌റഫ് ഇംഗ്ലീഷ്, മനോഹരന്‍ കീഴൂര്‍, ഹമീദ് മേല്‍പ്പറമ്പ, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാട് നല്‍കിയ പത്രിക പിന്‍വലിക്കും, കൂടാതെ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രാജിവെക്കാനുളള തീരുമാനത്തില്‍ നിന്നും പിന്‍മാറും.
വിമതര്‍ ഉന്നയിച്ച സംഘടന പരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനമായി.
വിമതര്‍ ഉന്നയിച്ച സംഘടന പരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനമായി.
ഇതോടെ ഉദുമ ഗ്രാമ പഞ്ചായത്തിലും, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലും ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായി.
ചര്‍ച്ചയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍, കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ജെയിംസ്, സാജിദ് മൗവ്വല്‍, യു. ശ്രീജയന്‍, അഷ്‌റഫ് ഇംഗ്ലീഷ്, മനോഹരന്‍ കീഴൂര്‍, ഹമീദ് മേല്‍പ്പറമ്പ, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment