Latest News

ഇമ്മിണി ബല്യ ഈദ് ആശംസകള്‍ നേരാന്‍ ബേപ്പൂര്‍ സുല്‍ത്താന്‍ അരയി സ്കൂളിലെത്തി

കാഞ്ഞങ്ങാട്:[www.malabarfalsh.com] മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, പരിവാരങ്ങളോടെ അരയി സ്കൂളിലെത്തി. മുപ്പതുനാള്‍ പിന്നിട്ട കടുത്ത ആത്മനിയന്ത്രണത്തിലൂടെ നേടിയെടുത്ത വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.

ബഷീര്‍ ചരമദിനവും ചെറിയ പെരുന്നാളും ഒന്നിച്ച് വന്ന അപൂര്‍വ്വ അവസരത്തിലാണ് അരയി ഗവ.യുപി സ്കൂല്‍ വിദ്യാരംഗം കലാസാഹിത്യവേദി പുതുമയാര്‍ന്ന പരിപാടി സംഘടിപ്പിച്ചത്. 

കട്ടിക്കണ്ണടയും നീളന്‍ജുബ്ബയും ധരിച്ച് ചാരു കസേരയിലിരുന്ന ബഷീറിനോടൊപ്പം കുഞ്ഞിപ്പാത്തുമ്മയും ആടും സ്കൂള്‍ മുറ്റത്തെത്തിയത് നവ്യാനുഭവമായി. പ്രേമലേഖനത്തിലെ കേശവന്‍നായരും, സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയും മജീദും എട്ടുകാലി മമ്മൂഞ്ഞിയും ആനവാരിയും പൊന്‍കുരിശും ഒന്നിച്ച് കൂട്ടുകാരെ കാണാനെത്തിയപ്പോള്‍ കുട്ടികളെല്ലാം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. 

ബഷീര്‍ കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം. ബഷീര്‍ ദ മാന്‍ ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിച്ചു. 

മിഥുന്‍രാജ്, ഫാത്തിമ, ഹഫ്സത്ത്, നീലിമ, ധനജ്ഞയന്‍, അഭിരാം, നന്ദകുമാര്‍ എന്നിവര്‍ വേഷമിട്ടു. പ്രധാനധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.പി.സൈജു, ശോഭന കൊഴുമ്മല്‍, കെ.വനജ, പി.ബിന്ദു, സിനി എബ്രഹാം, ഹേമാവതി, എ.വി.സുധീഷ്ണ, എസ്.സി.റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.