ഉദുമ[www.malabarflash.com] ഉദുമ നാലാംവാതുക്കല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. വര്‍ഷങ്ങളായി ഉദുമ നിവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതമാണ് റെയില്‍വേയുടെ ഭാഗത്തുള്ള ഉദുമ നാലാംവാതുക്കല്‍ റോഡ്. നാഷണല്‍ ഹൈവേയിലേക്കുള്ള ഈ റോഡിലാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഗവണ്‍മെന്റ് ഹോസ്പിറ്റലും സ്ഥിതി ചെയ്യുന്നത്.
ഉദുമയുടെ പല പ്രദേശങ്ങളിലേക്കുമുള്ള ഈ തിരക്കേറിയ പാത മറികടക്കാന്‍ കുഴികളും മഴക്കാലമായാല്‍ ചളിക്കുഴിയും താണ്ടേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില കൂട്ടായ്മകള്‍ കല്ലും മണ്ണും ഇട്ട് നിരപ്പാക്കാന്‍ ശ്രമിക്കുന്നതല്ലാതെ ഭരണാധികാരികളുടെ ഭാഗത്തു നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഭൂനിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന റെയില്‍വേ ഭാഗത്തുള്ള റോഡാണു കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നത്. ശാശ്വതമായ പരിഹാരം കാണാന്‍ ഭരണകര്‍ത്താക്കള്‍ മുന്നോട്ട് വരണമെന്ന് എസ് എസ് എഫ് യോഗം ആവശ്യപ്പെട്ടു. ദിനേന ആയിരക്കണക്കിന് വിദ്യാത്ഥികളും രോഗികളും വാഹനങ്ങളും ആശ്രയിക്കുന്ന ഈ പാതയിലെ ദുരിതം ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
എസ്.എസ്.എഫ് ഉദുമ സെക്ടര്‍ പ്രസിഡണ്ട് ഫാറൂഖ് എരോല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് പാക്യാര സ്വാഗതവും ട്രഷറര്‍ ഹസ്ബുല്ല നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment