ന്യൂഡല്‍ഹി[www.malabarflash.com]: 2016ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ച പരസ്യചിത്രങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ടു. രാജ്യത്ത ആദ്യത്തെ വിമാനവാഹിനി കപ്പലായിരുന്ന ഐഎന്‍എസ് വിക്രാന്തിന്റെ ലോഹഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബൈക്കെന്ന ഖ്യാതിയോടെ അവതരിപ്പിച്ച ബജാജ് വിയുടെ പരസ്യമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആമസോണിന്റേയും മേക്ക്‌മൈട്രിപ്പിന്റേയും പരസ്യങ്ങള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലോക ട്വന്റി 20 ലോകകപ്പ് സമയത്ത് ഹിറ്റ് ആയ സ്റ്റാര്‍ ഇന്ത്യയുടെ മോക്കോ മോക്കാ പരസ്യവും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
പെയ്ഡ് വ്യൂസ്, ഓര്‍ഗാനിക്ക് വ്യൂസ്, ഓഡിയന്‍സ് അറ്റന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി ഗൂഗിള്‍ അള്‍ഗോരിതമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ആദ്യ പത്തിലുള്ള ആറ് പരസ്യചിത്രങ്ങളും ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ളതാണ്. 4 ലക്ഷം മണിക്കൂറാണ് പത്ത് പരസ്യചിത്രങ്ങളുടേയും ആകെ വാച്ച്‌ടൈം. ഇതില്‍ 60 ശതമാനവും മൊബൈല്‍ കാഴ്ച്ചക്കാരായിരുന്നുവെന്നും ഗൂഗിള്‍ പറയുന്നു.
ഗൂഗിള്‍ പട്ടിക താഴെ
1. ദി ഇന്‍വിസിബിള്‍-ബജാജ് വി
6. മോക്കാ മോക്കാ-ഇന്ത്യ വേഴ്‌സസ് പാകിസ്താന്‍ ഐസിസി വേള്‍ഡ് ട്വന്റി 20 ലോകകപ്പ്-സ്റ്റാര്‍സ്‌പോര്‍ട്‌സ്
7. കൊക്ക കോള 8.പെപ്‌സി ദീ ജീത് ഗയാ-പെപ്‌സി ഇന്ത്യ 9. വൈ ഈസ് ലോന്‍ഡ്രി ഓണ്‍ലി എ മദേഴ്‌സ് ജോബ്? -ഏരിയല്‍ ഇന്ത്യ
10. സാംസങ് ഗ്യാലക്‌സി എസ് 7/ എസ് 7 എഡ്ജ്
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment