ഷിക്കാഗോ:[www.malabarflash.com] അമേരിക്കയില്‍ നാലുമാസം പ്രായമുള്ള മകളെ അച്ഛന്‍ മര്‍ദിച്ചുകൊന്നു. ടെലിവിഷന്‍ കാണുന്നതിനിടയ്ക്ക് ശബ്ദം കേള്‍പ്പിച്ച മകളെ മര്‍ദിച്ചുകൊന്നുവെന്ന കേസില്‍ 21-കാരനായ കോറി മോറിസിനെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുഖത്തും നെഞ്ചത്തുമായി 22 തവണയാണ് ഇയാള്‍ ഇടിച്ചത്.
ആഗസ്ത് 13-ന് നടന്ന സംഭവത്തില്‍ മോറിസ് തന്നെ പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി. പോലീസ് എത്തിച്ചേര്‍ന്നപ്പോള്‍ കുട്ടി ബോധക്ഷയയായി കിടക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിച്ചു.
ടെലിവിഷന്‍ കാണുന്നതിനിടെ ശബ്ദമുണ്ടാക്കിയ മകളെ മോറിസ് ബെഡ്‌റൂമിലേക്ക് കൊണ്ടുപോകുകയും മേശപ്പുറത്ത് ഇരുത്തുകയും ചെയ്തു. ശബ്ദം കേള്‍പ്പിക്കല്‍ തുടര്‍ന്ന കുട്ടിയെ ദേഷ്യം മൂത്ത് ഇടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവമാണ് മോറിസിനെന്ന് പോലീസിനോട് അവര്‍ പറഞ്ഞു.

Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment