Latest News

കണ്ഠര് രാജീവര് ശബരിമല തന്ത്രി

ശബരിമല:[www.malabarflash.com] താഴമണ്‍ മഠം കണ്ഠര് രാജീവര് ശബരിമലയില്‍ പുതിയ തന്ത്രിയാകും. ചിങ്ങം ഒന്നു മുതല്‍ അടുത്ത ഒരു വര്‍ഷം ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കുന്നത് കണ്ഠര് രാജീവരാണ്. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശമുള്ള ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ ധാരണപ്രകാരമാണ് ഓരോവര്‍ഷവും തന്ത്രിമാര്‍ മാറിവരുന്നത്.

താന്ത്രിക ചുമതലകള്‍ ഏറ്റെടുക്കുന്നതിനായി 16 ന് രാവിലെ രാജീവര് സന്നിധാനത്തെത്തും. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര നട തുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെയില്ല. ചിങ്ങം ഒന്നായ 17 ന് പുലര്‍ച്ചെ താന്ത്രിക ചുമതല കള്‍ ഏറ്റെടുക്കും. നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് താന്ത്രിക ചുമതലകള്‍ ഒഴിഞ്ഞ് ഇന്നലെ രാത്രി മലയിറങ്ങി.

1990 മുതലാണ് രാജീവര് സ്വതന്ത്ര ചുമതലയോടുകൂടി ശബരിമലക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇതിനുമുമ്പ് പിതാവ് കണ്ഠര് കൃഷ്ണരുടെ കൂടെ സഹകര്‍മിയായി താന്ത്രിക ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ധനതത്വ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള രാജീവര് സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.