Latest News

ഷാര്‍ജയിലെ കടകളില്‍ കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍

ഷാര്‍ജ:[www.malabarflash.com]കടകളില്‍ കവര്‍ച്ച നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയ ആറംഗ സംഘത്തെ ഷാര്‍ജ പോലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. എമിറേറ്റിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ സംഘം കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു.

അടുത്തകാലത്തായി കവര്‍ച്ച നടന്നതായി നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.
രാത്രിയില്‍ അടച്ചിടുന്ന കടകളുടെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിക്കുന്ന സംഘം പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്യുകയാണ് പതിവ്.

ഇതേ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വ്യവസായ മേഖലകളിലെ ആക്രി കടകളില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു സംഘം ആഫ്രിക്കന്‍ വംശജര്‍ സ്ഥിരമായി സാധനങ്ങള്‍ വില്‍പന നടത്തിയിരുന്നതായി കണ്ടെത്തി.

അബു ഷഗാറയിലെ അപാര്‍ട്‌മെന്റില്‍താമസിച്ചിരുന്ന പ്രതികളെ പിന്നീട് അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. വ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്നും രാത്രി കൃത്യമായി കടകള്‍ പൂട്ടി എന്ന് ഉറപ്പുവരുത്തണമെന്നും സിഐഡി ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം നിര്‍ദേശിച്ചു.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.