Latest News

മലപ്പുറം കോട്ടക്കലില്‍ എ.ടി.എം മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം

കോട്ടക്കല്‍:[www.malabarflash.com] മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തിലധികം രൂപ എ.ടി.എം മെഷീനില്‍ ഉണ്ടായിരുന്നു.

പുലര്‍ച്ചെ 4.30തോടെയാണ് സംഭവം. എ.ടി.എമ്മിനുള്ളില്‍ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകളും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മെഷീന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം മോഷ്ടാവ് മലയാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബ്രാഞ്ച് മാനേജര്‍ പ്രവീണ്‍ നല്‍കിയ പരാതി പ്രകാരം കോട്ടക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.