Latest News

ബാങ്ക് അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാന്‍ ചില മുന്‍കരുതലുകള്‍

തിരുവനന്തപുരത്തെ എടിഎം മോഷണത്തിന്റെ വാര്‍ത്ത അറിഞ്ഞതുമുതല്‍ ചിലരെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ കാലത്തില്‍ ആശങ്കാകുലരാണ്. ബാങ്കുകള്‍ നമുക്കു തരുന്ന എടിഎം കാര്‍ഡുകളുടെ സുരക്ഷ എത്രമാത്രമുണ്ടെന്ന സംശയം.[www.malabarflash.com]

പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയാണു ബാങ്കുകള്‍ എടിഎം കാര്‍ഡുകള്‍ തരുന്നത്. എങ്കിലും ബാങ്കിന്റെ സാങ്കേതികവിദ്യയെ കവച്ചുവയ്ക്കുന്ന തട്ടിപ്പുവിദ്യയ്ക്കു മുന്നില്‍ അധികൃതര്‍ പകച്ചു നില്‍ക്കുന്നു. പുതിയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനു ബാങ്കുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തില്‍ ഇടപാടുകാരും സ്വന്തം നിലയ്ക്ക് ചില സുരക്ഷാ മുന്‍കരുതലുകളെടുക്കണം.

1. നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തരമോ ബാറ്ക് അധികൃതര്‍ ആവശ്യപ്പെടില്ല. ഇതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുത്.

2. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ടൈം പാസ്‌വേഡ് മറ്റാര്‍ക്കും നല്‍കരുത്.

3. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപ്ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് അഴിയാത്ത സോഴ്സില്‍നിന്നോ ലിങ്കില്‍നിന്നെ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.

കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ജനന തിയതി, എക്‌സ്‌പിയറി ഡേറ്റ് ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമറെ ഭയപ്പെടുത്തിയോ, തന്മയത്തത്തോടെയോ കൈക്കലാക്കി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക. പിന്‍ നമ്പര്‍ ഇടയ്ക്കിടെ പുതുക്കുന്നത് നല്ലതാണ്.

4. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടിനും എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ അറിയിപ്പ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണം.

5. മറ്റാര്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്.

6. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.

7. നിങ്ങളുടെ കാര്‍ഡിന്റെയോ മിനി സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്.

8. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.

9. ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും പരിശോധിക്കുക.

10. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇ-മെയില്‍ എന്നിവ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് അപ്‌ഡേറ്റ് ചെയ്യണം.








Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.