Latest News

തേങ്ങ 400 കിലോയില്‍ കുടുതല്‍ ഉല്‍പ്പാദിപ്പിച്ചാല്‍ സബ്‌സിഡിയില്ല; കര്‍ഷകരെ പരീക്ഷിച്ച് സര്‍ക്കാര്‍.

തെങ്ങു കര്‍ഷകര്‍ രക്ഷപ്പെടുന്ന മട്ടില്ല. വിലത്തകര്‍ച്ച കാരണം ദിരിതം കഴുത്തോളമെത്തി. സര്‍ക്കാര്‍ ഇടപെടുന്നില്ല. നിര ഉല്‍പ്പാദിപ്പിക്കുന്ന മലയോര കര്‍ഷകരോട് വാഗ്ധാന ലംഘനം നടത്തുന്നു സര്‍ക്കാരെന്നു കാണിച്ച് സ്വയാശ്രയ സംഘങ്ങളുടെ നീരസവും പ്രതിഷേധവും ഒരുഭാഗത്ത്. പത്തുലക്ഷത്തില്‍പ്പരം വരുന്ന ചെറുകിട കേരകര്‍ഷകര്‍ വിലയില്ലാതെ തേങ്ങപറിച്ചെടുക്കാന്‍ പോലും തൊഴിലാളികളെ കിട്ടാതെ സ്വയം തപിച്ചും സഹിച്ചും മറ്റൊരു ഭാഗത്ത്. കേരവും ഇരുട്ടിലേക്ക് മറയുകയാണ്.[www.malabarflash.com]

കൂമ്പു ചിയലും, മണ്ഡരി, കീടബാധയും തെങ്ങിനെ മാത്രമല്ല, നാളികേര വികസന കോര്‍പ്പറേഷനേയും, കൃഷിഭവനുകളെയും കലശലായി ബാധിച്ചിരിക്കുകയാണ്. പഴയ തെങ്ങു മുറിച്ചു മാറ്റാനും, പുനരുദ്ധാരണത്തിനും യഥാക്രമം 13,000, 15,000 രുപാ വെച്ച് ഹെകറ്ററിന് കിട്ടിക്കൊണ്ടിരുന്നത് ഇപ്പോഴില്ല. നാളികേര വികസന കോര്‍പ്പറേഷനും കൃഷിഭവനിലുടെയും മറ്റും നല്‍കേണ്ട ധനസഹായങ്ങളൊക്കെ സര്‍ക്കാര്‍ പാപ്പരായതോടെ നിലച്ചിരിക്കുകയാണ്.

തെങ്ങു സംരക്ഷണത്തിനുള്ള വളവും വിത്തും, തൈയ്യും, സബ്‌സിഡി നിരക്കിലുള്ള വിതരണവും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. 25 രുപാ വെച്ച് പച്ച തേങ്ങ സംഭരിക്കുമെന്ന പ്രഖ്യാപനത്തിനും പാപ്പരത്തം. ഒരു കര്‍ഷകന്‍ 400 കിലോ മാത്രമെ ഉല്‍പ്പാദിപ്പിക്കാവു, ഏന്തെങ്കിലും കാരണത്താല്‍ ഉല്‍പ്പാദനം കുടിയാല്‍ 15 രൂപാക്ക് സ്വകാര്യ മുതലാളിക്ക് കൊടുക്കുകയല്ലാതെ നിവൃത്തിയില്ല. പറിച്ച കുലിക്ക് വിറ്റു തുലക്കേണ്ട ഗതികേട്.

എടുത്ത തേങ്ങ സംഭരിച്ച വകയില്‍ കടം 56 കോടി കൊടുക്കാനുണ്ട്. ഇത്തവണത്തെ ബജറ്റില്‍ 25 കോടി മാത്രം. കര്‍ഷകന്റെ കണ്ണീര്‍ കാണാന്‍ കൃഷിഭവനോ നാളികേര വികസന കോര്‍പ്പറേഷനോ കണ്ണില്ല. കര്‍ഷകന്് പൊരുതാന്‍ മാത്രമായി സംഘടന ഇല്ലാത്തതിനാല്‍ സ്വയം തപിച്ചും സഹിച്ചും കഴിയുന്നു.

നാളികേര വികസന ബോര്‍ഡിനോടും കൃഷിഭവനോടും ചേദിച്ചപ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് എന്നാണ് മറുപടി. നര്‍സറി സ്ഥാപിക്കാന്‍, പുതുകൃഷികക്കായുള്ള സഹായം, ജൈവവള സബ്‌സിഡി, വളനിര്‍മ്മാണ യുണിറ്റുണ്ടാക്കാന്‍ സബ്‌സിഡി, കൊപ്രാ സംഭരണത്ിതനു സഹായം, തുടങ്ങി രോഗം വന്ന തെങ്ങുകള്‍ മുറിച്ചു മാറ്റാന്‍ വരെ പണം അനുവദിക്കുന്നുണ്ട് എന്നാണ് മറുപടി. എവിടെയാണ് ഇതൊക്കെ ഒന്നു കാണിച്ചു തരാമോ എന്നു ചോദിച്ചാല്‍ പറമ്പിലും പുരയിടങ്ങളിലുമല്ല, കടലാസില്‍ മാത്രം. എന്നാല്‍ കൈക്കലാക്കുന്നവരുണ്ട്. ചില വിളഞ്ഞ വിത്തുകള്‍ മാത്രം. ഇപ്പോള്‍ കേരഗ്രാമം എന്ന പുതിയ പദ്ധതിയാണ് നടപ്പിലുള്ളതെന്ന് കൃഷിഭവന്‍ ഓഫീസര്‍ പറയുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍.. കര്‍ഷക ധനസഹായം ബാങ്കുവഴി നടപ്പിലാക്കുന്നു എന്നതിനെതിരായിരുന്നു ഇടതു പക്ഷം. പക്ഷെ ഇപ്പോഴും കൊല്ലത്തിലൊരിക്കല്‍ കൃഷി ഓഫീസറുടെ മുമ്പാകെ ഹാജറായി അവരുടെ രജിസ്റ്ററില്‍ ഒപ്പു ചാര്‍ത്തി കക്ഷി ലൈവാണ് എന്ന് ഉറപ്പു വരുത്തണം. വയോധികരുടെ വീട്ടിലേക്ക് വരെ ഓഫീസര്‍മാര്‍ ചെന്ന് ഒപ്പുവാങ്ങാന്‍ തയ്യാറല്ല. അതും ഒരു തരം സര്‍ക്കാര്‍ തല ഈഗോ.

ചങ്ങാതി കുട്ടം എന്ന പദ്ധതി ഉണ്ടാക്കി തെങ്ങു കയറ്റ യന്ത്രങ്ങള്‍ നല്‍കി ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും തേങ്ങയിടാന്‍ പരിശീലനം നല്‍കി. പറഞ്ഞിട്ടെന്തു കാര്യം യന്ത്രങ്ങളെല്ലാം തട്ടിന്‍ പുറത്ത്. അവര്‍ മറ്റു പണി നോക്കി പോകുന്നു. 50 രൂപ കൊടുത്താല്‍ പോലും തേങ്ങയിടാന്‍ ആളില്ല. ഇതാ ഇതു കൊണ്ടു പോയി നട്ടു നോക്കു.. രണ്ടു വര്‍ഷത്തിനകം കായ്ഫലം ഉറപ്പെന്നു പറഞ്ഞ് നല്‍കിയ അനന്ത ഗംഗ, കേരഗംഗ, കേരശ്രി എല്ലാം പറ്റിപ്പുകളായിരുന്നുവെന്ന് വാക്കു വിശ്വസിച്ച കര്‍ഷകര്‍ പരിതപിക്കുന്നു. കായ്ഫലം കുറവ്, 100 വര്‍ഷം നിലനില്‍ക്കേണ്ട തെങ്ങുകള്‍ പതിനഞ്ച് തികയുന്നില്ല. നേന്ത്ര വാഴക്കന്ന് തന്ന് റോബസ്റ്റ് വീളഞ്ഞ കഥയും കോടതി ഇടപെട്ട് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തതും മറ്റും വേറിട്ട കഥകള്‍.

ഈ പരമ്പരാഗത കൃഷിയും തൊഴലും നിലനിന്നില്ലെങ്കില്‍ കേരളത്തിന്റെ പേരുതന്നെ മാറ്റേണ്ടി കേരം തിങ്ങും കേരള നാട് അത്രക്ക് ആഴത്തിലുള്ള കുഴിയില്‍ ചാടിച്ചിരിക്കുകയാണ്.
-പ്രതിഭാരാജന്‍




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.