Latest News

ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകം; പ്രതി പിടിയിൽ


കോട്ടയം [www.malabarflash.com]: അതിരമ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പോലീസ് പിടിയിലായെന്ന് റിപ്പോർട്ട്. കോട്ടയം അമ്മൻചേരി സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ആറന്‍മുള സ്വദേശിനിയും ഏറ്റുമാനൂര്‍ കന്നുകുളത്ത് വാടക വീട്ടിലെ താമസക്കാരിയുമായ യുവതിയാണ് മരിച്ചതെന്നാണ് പോലീസ് നിഗമനം. അറസ്റ്റ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ കോട്ടയം എസ്.പി വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് വിവരം.
മ്യതദേഹം പൊതിഞ്ഞ കവറില്‍ നിന്നാണ് പ്രതിയെകുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. പ്രതിയെന്ന് പറയപ്പെടുന്ന ആളുടെ ഭാര്യ വിദേശത്താണ്. യുവതി രണ്ട് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ പണം നൽകി സംഭവം ഒതുക്കാന്‍ ശ്രമിച്ചതായി വിവരമുണ്ട്. എന്നാല്‍, അടുത്തിടെ പ്രതിയെ കാണാന്‍ യുവതി എത്തിയതോടെയാണ് പ്രശ്‌നം ഗുരുതരമായതും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.