കോഴിക്കോട്: (www.malabarflash.com) നാദാപുരം കലാപത്തിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലചെയ്ത കേസിലെ മുഖ്യ പ്രതി തെയ്യമ്പാടി ഇസ്മായിലിന്റെ കുടുംബത്തിന് 17.5 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം.
നാദാപുരത്തെ കലാപത്തില്‍ അക്രമത്തിനിരയായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന സഹായത്തില്‍ പെടുത്തിയാണ് ഇത്രയും തുക തെയ്യമ്പാടി ഇസ്മായിലിന്റെ മാതാവ് ഫാത്തിമയുടെ പേരില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിത്.
കലാപത്തില്‍ ഇസ്മായിലിന്റെ വീട്ടിലും നാശനഷ്ടമുണ്ടായിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദപ്രകാരം ഇസ്മായിലിന്റെ കുടുംബത്തിന് വന്‍ തുക നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി മുനീര്‍ ചെയര്‍മാനായുള്ള സമിതിയാണ് ഇസ്മായിലന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അന്തിമ ലിസ്റ്റില്‍ ഇസ്മായിലിന്റെ കുടുംബത്തിന് വന്‍ തുക നല്‍കാനുള്ള തീരുമാനത്തിനെതിരെ സമിതി അംഗമായ കെ കെ ലതിക എംഎല്‍എയും ഇ കെ വിജയന്‍ എംഎല്‍എയും മന്ത്രി മുനീറിനോടും കലക്ടറോടും പ്രതിഷേധം അറിയിച്ചു. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.

No comments:
Post a Comment