കോഴിക്കോട്:[www.malabarflash.com] നാലു ദിവസം മുന്‍പ് കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. അവിടനല്ലൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബു (34)വിനെയാണ് ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
നടുവണ്ണൂര്‍ കോട്ടക്കുന്നുമ്മല്‍ എന്ന മലയുടെ മുകളിലുള്ള കിണറ്റില്‍ നാലു ദിവസം മുന്‍പ് കാല്‍തെറ്റി ഇയാള്‍ വീഴുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല.
കിണറ്റില്‍നിന്നു കരകയറാനാവാതെ കഴിയുകയായിരുന്ന ഇയാള്‍ ഇടവിട്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. ഇതുവഴി കടന്നുപോയയാള്‍ ഇതു കേട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി ഇയാളെ രക്ഷപെടുത്തി.
കിണറ്റില്‍നിന്നു കരകയറാനാവാതെ കഴിയുകയായിരുന്ന ഇയാള്‍ ഇടവിട്ട് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. ഇതുവഴി കടന്നുപോയയാള്‍ ഇതു കേട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി ഇയാളെ രക്ഷപെടുത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment