ഷാര്‍ജ:[www.malabarflash.com] ജെറ്റ് എയര്‍വേയ്സ് ഷാര്‍ജ–മംഗളൂരു പ്രതിദിന സര്‍വീസ് ആരംഭിച്ചു. യുഎഇ സമയം ഉച്ചയ്ക്ക് 12.45നു ഷാര്‍ജയില്‍നിന്നു പുറപ്പെടുന്ന 9ഡബ്ല്യു 504 വിമാനം ഇന്ത്യന്‍ സമയം വൈകിട്ട് 5.55നു മംഗളൂരുവിലെത്തും. മംഗളൂരുവില്‍നിന്ന് ഇന്ത്യന്‍ സമയം രാവിലെ 9.30നു പുറപ്പെടുന്ന 9ഡബ്ല്യു 504 വിമാനം യുഎഇ സമയം 11.45നു ഷാര്‍ജയിലെത്തും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 1,144 ദിര്‍ഹത്തിനു റിട്ടേണ്‍ ടിക്കറ്റ് ലഭ്യമാണെന്ന് ജെറ്റ് എയര്‍വേയ്സ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്–നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിര്‍ കാണ്ഡാവാല പറഞ്ഞു. ഈ റൂട്ടില്‍ ഏറെ ടൂറിസ്റ്റുകളെയും പ്രതീക്ഷിക്കുന്നതായി ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സാലിം അല്‍ മിദ് ഫ പറഞ്ഞു.
ഷാര്‍ജ രാജ്യാന്തര വിമാനത്താവളം അനുദിനം വളരുന്നതിന്റെ സൂചനയാണു പുതിയ സര്‍വീസ് എന്നു ഷാര്‍ജ എയര്‍പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ സൗദ് അല്‍ ഖാസിമി പറഞ്ഞു. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്നു മംഗളൂരുവിലേക്കു നേരത്തേ തന്നെ ജെറ്റ് സര്‍വീസ് ഉണ്ട്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു നിലവില്‍ 11 പ്രതിദിന സര്‍വീസുകളാണുള്ളത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment