ദാമോ:[www.malabarflash.com] ബസ് യാത്രയ്ക്കിടയില്‍ മരണപ്പെട്ട ഭാര്യയുടെ ജഡവും കൈക്കുഞ്ഞുമായി യുവാവിനെ കൊടുംകാട്ടില്‍ ഇറക്കിവിട്ട സംഭവം വിവാദമായി. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ഒഡീഷയില്‍ വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷയംബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി ദന മജി എന്നയാള്‍ കിലോമീറ്ററുകളോളം നടന്നതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം.
അസുഖബാധിതയായ ഭാര്യയുമായി ആശുപത്രിയില്‍ പോകുന്നതിന് ബസില്‍ കയറിയതായിരുന്നു രാം സിങ് ലോധി എന്ന മുപ്പതുകാരന്‍. അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഒപ്പമുണ്ടായിരുന്നു.
യാത്രയ്ക്കിടയില്‍ ഭാര്യ അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു.
യുവതി മരണപ്പെട്ടതോടെ ശവശരീരവുമായി ബസില്‍ നിന്ന് ഇറങ്ങാന്‍ ബസ് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാര്യയുടെ ശവശരീരവും താങ്ങിയെടുത്ത് രാംസിങ്ങിന് ബസിന് പുറത്തിറങ്ങേണ്ടിവന്നു. കൈക്കുഞ്ഞും പ്രായമായ അമ്മയും ഭാര്യയുടെ മൃതദേഹവുമായി കൊടും കാട്ടിലാണ് ബസ് ജീവനക്കാര്‍ യുവാവിനെ ഇറക്കിവിട്ടത്.
കനത്ത മഴയത്ത് കാട്ടിനു നടുവിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ക്ക് അര മണിക്കൂറോളം കഴിഞ്ഞ് ആ വഴി വന്ന ചിലരാണ് സഹായം നല്‍കിയത്. ഈ റോഡിലൂടെ കടന്നുപോവുകയായിരുന്ന മൃത്യുഞ്ജയ് ഹസാരി, രാജേഷ് പട്ടേല്‍ എന്നീ അഭിഭാഷകര്‍ ഇവരുടെ ദയനീയ സ്ഥിതി കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവരങ്ങള്‍ അന്വേഷിച്ചതല്ലാതെ ഇവരെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍തന്നെ മൃതദേഹം കൊണ്ടുപോകുന്നതിന് വാഹനം ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.
പ്രസവത്തെ തുടര്‍ന്ന് അസുഖ ബാധിതയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ചത്തര്‍പുരില്‍നിന്ന് ദാമോയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു തങ്ങളെന്ന് രാംസിങ് ലോധിയുടെ അമ്മ പുനിയ ഭായ് പറഞ്ഞു. ബസില്‍വെച്ച് യുവതി മരിക്കുകയും ദാമോയ്ക്ക് 20 കിലോമീറ്റര്‍ അകലെ കാട്ടിലുള്ള പാതയില്‍ ബസ് ജീവനക്കാര്‍ ഇറക്കിവിടുകയുമായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കി.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. പിന്നീട് ബസ് പോലീസ് പിടിച്ചെടുക്കുകയും ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment