Latest News

തിങ്കളാഴ്‌ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുതവരന്‍ മുങ്ങി


ചെറുവത്തൂര്‍ [www.malabarflash.com]: തിങ്കളാഴ്‌ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുതവരനെ കാണാതായെന്ന പരാതിയില്‍ ചന്തേര പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ചന്തേരയിലെ കാര്‍ത്യായനിയുടെ മകന്‍ കുട്ടന്‍ എന്ന്‌ വിളിക്കുന്ന വി. രഞ്‌ജിത്തി(28)നെയാണ്‌ കാണാതായത്‌. തെക്കെ മണിയാട്ടെ മെഡിക്കല്‍ കോളേജ്‌ ജീവനക്കാരിയുടെ മകളുമായുള്ള രഞ്‌ജിത്തിന്റെ വിവാഹം വരുന്ന തിങ്കളാഴ്‌ച ചന്തേര ചെമ്പിലോട്ട്‌ ക്ഷേത്രത്തില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ഇരുവീട്ടുകാരും നടത്തിവരുന്നതിനിടയിലാണ്‌ രഞ്‌ജിത്ത്‌ അപ്രത്യക്ഷനായത്‌. കണ്ണൂരിലുള്ള സുഹൃത്തിന്റെ വിവാഹത്തിന്‌ പോകുന്നുവെന്ന്‌ പറഞ്ഞാണ്‌ രഞ്‌ജിത്ത്‌ ഈ മാസം 15ന്‌ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതത്രേ. പിന്നീട്‌ തിരിച്ചുവരികയോ ബന്ധപ്പെടുകയോ ചെയ്‌തിട്ടില്ലെന്നാണ്‌ അമ്മാവന്‍ വി. മധു ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ദുബൈയില്‍ ജോലി ചെയ്യുന്ന രഞ്‌ജിത്ത്‌ വിവാഹം നടത്താനായിട്ടാണ്‌ നാട്ടിലെത്തിയത്‌. രഞ്‌ജിത്തിനെ കണ്ടെത്താന്‍ പോലീസ്‌ തിരച്ചില്‍ ശക്തമാക്കി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.