ഡെല്‍ഹി: [www.malabarflash.com] കണക്ടിവിറ്റി പ്രശ്‌നങ്ങളും കോള്‍ ഡ്രോപ്പുകളും ചൂണ്ടിക്കാണിക്കുന്നത് ജിയോയുടെ തയ്യാറെടുപ്പില്ലായ്മ തന്നെയാണെന്ന് എയര്‍ടെല്‍. പര്യാപ്തമായ പരീക്ഷണ നടപടികളില്ലാതെ, വര്‍ദ്ധിച്ച ഉപഭോക്തൃ ശൃഖലയെ സ്വന്തമാക്കിയതിനാലാണ് ജിയോ കടുത്ത പ്രതിസന്ധികള്‍ നേരിടുന്നതെന്ന് എയര്‍ടെല്‍ ചൊവ്വാഴ്ച അറിയിച്ചു.
ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തി എന്ന് വാദിക്കുമ്പോളും റിലയന്‍സ് ജിയോയില്‍ നിന്നുമുള്ള 10 കോടി കോളുകളാണ് കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളിലായി കണക്ട് ചെയ്യാന്‍ സാധിക്കാതെ പോയതെന്ന് റിലയന്‍സ് ജിയോ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. 4,000 മുതല്‍ 5,000 പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ആവശ്യമുള്ളിടത്ത് വിവിധ നെറ്റ്‌വര്‍ക്കുകള്‍ കുറഞ്ഞ തോതിലാണ് പോയിന്റുകള്‍ പ്രദാനം ചെയുന്നതെന്ന് റിലയന്‍സ് ജിയോ ഔദ്യോഗിക കുറിപ്പിലൂടെ നേരത്തെ പ്രസ്താവിച്ചിരുന്നു.
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ നെറ്റ്‌വര്‍ക്കുകള്‍ യഥാക്രമം, 2000, 1500, 1600 പോയിന്റുകള്‍ മാത്രമാണ് നല്‍കി വരുന്നതെന്നും ടെലികോം വമ്പന്മാരായ എയര്‍ടെലുമായും, വോഡഫോണുമായും, ഐഡിയയുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തി സമവാക്യങ്ങള്‍ കണ്ടെത്തിയിട്ടും, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫലത്തില്‍ ആവശ്യപ്പെട്ട പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ലഭിക്കുന്നില്ലെന്നും റിലയന്‍സ് ജിയോ ആരോപിച്ചിരുന്നു.
റിലയന്‍സ് ജിയോയ്ക്ക് ആവശ്യമായ പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കാത്തത്, കരുതി കൂട്ടിയുള്ള നീക്കമാണെന്നും, വിപണിയില്‍ റിലയന്‍സ് ജിയോയുടെ വരവിനെ എയര്‍ടെലും, വോഡഫോണും, ഐഡിയയും ഭയക്കുന്നു എന്നും റിലയന്‍സ് ജിയോ അധികൃതര്‍ കൂട്ടിചേര്‍ത്തിരുന്നു.
Keywords: Airtel, Jio, Letter, National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment