കാസര്‍കോട്:[www.malabarflash.com] വാഹനാപകടത്തില്‍ പരിക്കേറ്റവരേയുംകൊണ്ട് മംഗളൂരു ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു. ദേളി ജംഗ്ഷന് സമീപത്തെ റുമൈസ് മന്‍സിലില്‍ അബ്ദുര്‍ റഹ്മാന്റെ മകന്‍ സി എ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ചാലിങ്കാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാക്കളേയുംകൊണ്ട് വരികയായിരുന്ന കെ എല്‍ 60 ജെ 3694 നമ്പര്‍ ആംബുലന്‍സാണ് അബ്ദുല്‍ നാസര്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 ക്യു 3735 നമ്പര്‍ ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചത്.

ചാലിങ്കാലിലുണ്ടായ അപകടത്തില്‍ മഷ്ഹൂദ് (22), ഭാസ്‌ക്കരന്‍ (30) എന്നിവരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഭാസ്‌ക്കരനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഷ്ഹൂദ് അടക്കമുള്ളവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് കെയര്‍വെല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ അബ്ദുര്‍ നാസര്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോ റിക്ഷ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ നാസറിനെ കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

കെയര്‍വെല്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന മകള്‍ റുമൈസയെ കാണാന്‍ പോവുകയായിരുന്നു നാസര്‍. ഭാര്യ: മൈമൂന, മററുമക്കള്‍: വിനാസ്, ഉനൈസ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment