Latest News

മഹബ്ബ:ഗരീബ് നവാസ് അവാർഡ് എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടയ്ക്കും.

കാസര്‍കോട്‌:[www.malabarflash.com]സെപ്തംബർ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുൽ ഉലമാ ജന.സെക്രട്ടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കുന്ന ബെളിഞ്ച മഹബ്ബ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ഖാജാ ഗരീബ് നവാസ് അവർാഡിന് എബി കുട്ടിയാനത്തിനെയും ഹമീദലി മാവിനക്കട്ടെയെയും തെരെഞ്ഞടുത്തു.

പത്രപ്രവർത്തന രംഗത്തും തൂലികാ രംഗത്തും ശ്രദ്ധേയനായ എബി കുട്ടിയാനം സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. ബോവിക്കാനം സ്വദേശിയായ ഈ യുവ മാധ്യമ പ്രവർത്തകൻ സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയനാണ്.

ചരിത്ര പഠനത്തിൽ ബിരുദം നേടിയ എ ബി ഇപ്പോൾ കെ സി എൻ ടി വി ചാനലിൽ വാർത്താ അവതാരകനായും ന്യൂസ് എഡിറ്ററുമായും സേവനം ചെയ്യുന്നു.നിർധന കുടുംബങ്ങൾക്കു വേണ്ടി പേന ചലിപ്പിച്ച് തുടങ്ങിയ എ ബിയുടെ ജീവ കാരുണ്യ പ്രവർത്തനം ഇപ്പോൾ ദൃശ്യ മാധ്യമം വഴി ജന മനസ്സ് കീഴിടക്കിയിരിക്കുകയാണ്.

ചുരുങ്ങിയ കാലയളവിൽ നൂറിലേറെ കുടുംബംങ്ങളെയാണ് കണ്ണീരൊപ്പിയത്.ജില്ലക്കകത്തും പുറത്തുമുള്ള നിർധന കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന ജീവിത കാഴ്ചകൾ ജന ശ്രദ്ധയിൽ കൊണ്ട് വരാൻ അദ്ധേഹം നടത്തിയ പരിശ്രമമാണ് അവാർഡിന് തെരെഞ്ഞടുക്കാൻ കാരണം.ബോവിക്കാനത്തെ പരേതനായ അബ്ദുറഹ്മാനാണ് പിതാവ്.ബീ ഫാത്തിമയാണ് മാതാവ്.
മാവിനക്കട്ടയിലെ പരേതനായ വക്കീൽ ആമുവെന്ന അഹമദിന്റെയും ആസിയാ ബീവിയുടെയും മകനായ ഹമീദലി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന രംഗത്തെ് വ്യക്തി മുദ്ര പതിപ്പിച്ചവരിൽ ഒരാളാണ്.

പതിനേഴാം വയസ്സിൽ ആരംഭിച്ച സാമൂഹ്യ പ്രവർത്തനം ഇന്നും തുടരുന്നു.ജീവ കാരുണ്യ പ്രവർത്തനം ജീവിത ഭാഗമായി ഏറ്റെടുത്ത ഹമീദലി മാവിനക്കട്ട ഇപ്പോൾ മുസ്ലിം യൂത്ത് ലീഗിന്റെ മണ്ഡലം കമ്മറ്റിയിൽ പ്രവർത്തക സമിതി അംഗമാണ്. നിശബ്ദ വിപ്ലവത്തിലൂടെ സാന്ത്വന പ്രവർത്തനം നടത്തുന്ന ഹമീദലി ഇപ്പോൾ വാട്സപ്പ് കൂട്ടായ്മ വഴി നിരവധി പേരുടെ കണ്ണീരൊപ്പിയത്.രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ ഹമീദലി നാട്ടുകാർക്ക് ഏറെ പ്രിയങ്കരനാണ്.
ജാതി,മത,ഭേദ മന്യേ ഇവർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് അജ്മീർ ഖാജാ മുഈനുദ്ധീൻ തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സെപ്തംബർ 22ന് ബെളിഞ്ചയിൽ നടക്കുന്ന മഹബ്ബ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന പരിപാടിയിൽ അവാർഡ് ദാനം നിർവഹിക്കും. മന്ത്രിമാരും സാമൂഹ്യ സാംസ്കാരിക പ്രാസ്ഥാനിക നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.