Latest News

അന്ധനായ മുഹമ്മദിന് തകര്‍ന്ന വീട് പണിയാന്‍ കാരുണ്യമതികള്‍ കനിയണം

കളനാട്: [www.malabarflash.com ]കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കിടപ്പാടം നഷ്ടമായ ചെമ്പിരിക്ക ചാത്തങ്കൈ മാണിയിലെ അന്ധനായ മുഹമ്മദിന് വീട് പണിയാന്‍ കാരുണ്യമതികള്‍ കനിയണം. വീട് തകര്‍ന്നതോടെ അന്ധനായ മുഹമ്മദും കുടുംബവും ഇപ്പോള്‍ കിടക്കാനിടമില്ലാത്ത അവസ്ഥയിലാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്.

മുഹമ്മദിന്റെ വീടുനിര്‍മ്മാണത്തിനായി നഫീസ മുഹമ്മദ് ഭവന നിര്‍മ്മാണ കമ്മിറ്റി നാട്ടുകാര്‍ രൂപീകരിച്ചിരിക്കുകയാണ്. ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമന്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കല്ലട്ര, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഇശ സഅദുല്ല എന്നിവര്‍ രക്ഷാധികാരികളായും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം എം. മണികണ്ഠന്‍ ചെയര്‍മാനായും ഇബ്രാഹിം കാടങ്കോട് കണ്‍വീനറുമായുള്ള 101 അംഗ സഹായ കമ്മിറ്റിയെയാണ് രൂപീകരിച്ചത്.

മറ്റു ഭാരവാഹികള്‍ളായി ചന്ദ്രന്‍ കോക്കാല്‍, കണ്ണന്‍ സി.കെ (വൈസ് ചെയര്‍മാന്മാര്‍), ബാബു വളളിയോട്, ശരീഫ് ചെമ്പരിക്ക, താജുദ്ദീന്‍ ചെമ്പരിക്ക (ജോ. കണ്‍വീനര്‍മാര്‍), ശശി ചാത്തങ്കൈ (ട്രഷറര്‍), ബിനു, നാരായണന്‍, ഷബീര്‍, സി.എച്ച് മുഹമ്മദ്, മുഹമ്മദലി ചാത്തങ്കൈ, മോഹനന്‍, മുഹമ്മദ് കോട്ടക്കുന്ന്, ശാഫി ബായിക്കര, കെ.ആര്‍ കൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ മാണി, ഹമീദ് ചാത്തങ്കൈ, ഷാഫി, അമ്പു ചാത്തങ്കൈ, റഷീദ് കുന്നില്‍, മാഹിന്‍ എഞ്ചിനീയര്‍, അബ്ദുല്‍ ഖാദര്‍ ബായിക്കര (മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി രൂപീകരണ യോഗത്തില്‍ ചാത്തങ്കൈ മാണി ചെമ്പരിക്ക സമീപ പ്രദേശങ്ങളിലെ നിരവധിപേര്‍ പങ്കെടുത്തു. തകര്‍ന്ന് വീണ വീടിന്റെ അതേ സ്ഥാനത്ത് പുതിയ ഒരു വീട് നിര്‍മ്മിക്കാനും വീടിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനും അതിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനുമാണ് കമ്മിറ്റിയുടെ തീരുമാനം.

യോഗത്തില്‍ 17- ാം വാര്‍ഡ് മെമ്പര്‍ മണി കണ്‍ഠന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഷരീഫ് ചെമ്പിരിക്ക, ശശി ചാത്തങ്കൈ, നാരാണന്‍ ചാത്തങ്കൈ, താജുദ്ദീന്‍ ചെമ്പിരിക്ക, അഷ്‌റഫ് മാസ്റ്റര്‍, ചന്ദ്രന്‍ കൊക്കാല്‍, ബാബു വള്ളിയോട് എന്നിവര്‍ സംസാരിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ഇബ്രാഹിം കാടങ്കോടിന്റെ അഭാവത്തില്‍ ഹമീദ് ചാത്തങ്കൈ സ്വാഗതം പറഞ്ഞു. നിര്‍മ്മാണ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 25 അംഗ മേല്‍നോട്ട കമ്മിറ്റിയേയും ഇതോടൊപ്പം തെരെഞ്ഞടുത്തു.

നഫീസ മുഹമ്മദ് ഭവന നിര്‍മ്മാണ കമ്മിറ്റിയിലേക്കുള്ള സഹായം എത്തിക്കുന്നതിനായി ചെയര്‍മാന്‍ മണികണ്ഠന്‍, കണ്‍വീനര്‍ ഇബ്രാഹിം എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 42262200168394, Syndicate bank, Uduma Branch, IFSCode: SYNB0004226, SWIFT : SYNBINBB030.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.