Latest News

ബദിയഡുക്കയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ലോക്കല്‍ സെക്രട്ടറിയടക്കം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബദിയഡുക്ക: [www.malabarflash.com]രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ബദിയഡുക്കയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 8.30ന് ബദിയഡുക്ക അപ്പര്‍ ബസാറിലാണ് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ബാഞ്ചത്തടുക്കയില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സീതാരാമയ്ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകരും ഗണേശോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരുമാണ് ഏറ്റ് മുട്ടിയത്.

പ്രതിഷേധ പ്രകടനത്തില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം മുഴക്കിയാതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ജഗന്നാഥന്‍, നാരയണന്‍ കുണ്ട എന്നിവര്‍ക്ക് പരിക്കേറ്റു.
പോലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.സംഘാര്‍ഷാവസ്ഥ തുടരുന്നതിനാല്‍ സ്ഥലത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.