ആലപ്പുഴ: [www.malabarflash.com] ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട് , തകഴി മേഖലകളില്‍ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതി വിലയിരുത്താന്‍ ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. രോഗം പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു.
ഭോപ്പാലിലെ ലാബില്‍ നടന്ന പരിശോധനയിലാണ് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശം പ്രത്യേക നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ അസുഖം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment