Latest News

ബൈക്കും മീൻ ലോറിയും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

malabarflash.com
കാഞ്ഞങ്ങാട്‌:[www.malabarflash.com] ബൈക്കും മീൻ ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരൻ മരിച്ചു. ഒരാൾക്ക്‌ പരിക്കേറ്റു. ഞായറാഴ്ച രാത്രി കിഴക്കുംകര കുശവൻ കുന്നിലാണ് അപകടം. 

ചെറു പനത്തടി കോലടുക്കത്തെ രതീഷ്‌(30) ആണ് മരിച്ചത്‌. ബൈക്കിനു പിറകിലുണ്ടായിരുന്ന സുഹൃത്ത്‌ സനേഷിനെ (28) പരിക്കുകളോടെ മംഗളൂരു ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 

കാഞ്ഞങ്ങാട്‌ ഐശ്യര്യ എന്റർപ്രൈസസിലെ മരം കടയുന്ന ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തിൽ പൂജവെപ്പിനുള്ള ഒരുക്കങ്ങൾ നടത്തി തിരിച്ചു പോകുമ്പോഴാണ് അപകടം. മാവുങ്കാൽ ഭാഗത്തു നിന്നും വന്ന ലോറിയാണിടിച്ചത്‌. ഇരുവരെയും ഉടൻ പ്രഥമ ശുശ്രൂഷയ്ക്ക്‌ ശേഷം മംഗളൂരുവിലേക്ക്‌ കൊണ്ടുപോയെങ്കിലും രതീഷ്‌ മരണപ്പെടുകയായിരുന്നു. നാരായണിയുടെ മകനാണ് രതീഷ്‌. സഹോദരങ്ങൾ: ഗിരീഷ്‌, ഹരീഷ്‌.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.