വൈക്കം: ഉദയനാപുരം പൗര്‍ണമിയില്‍ (കരിയില്‍) സുന്ദരന്റെ മകന്‍ സുഭാഷ് സുന്ദര്‍ (32), ഭാര്യ സൗമ്യ (30), മകന്‍ ശിവകാര്‍ത്തിക് (അഞ്ച്) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ നിര്‍മല്‍ ബോസ്, എസ്‌ഐ വി.വി.ഡിബിന്‍ എന്നിവര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ സുഭാഷിനെ ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യ സൗമ്യ, മകന്‍ ശിവകാര്‍ത്തിക് എന്നിവരെ കിടക്കയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമാണ് കണ്ടത്. സൗമ്യയുടെ കഴുത്തില്‍ വലിഞ്ഞുമുറുകിയ നിലയിലുള്ള പാടും ഉണ്ടായിരുന്നു. മുറിയില്‍നിന്ന് വിഷം പൊതിഞ്ഞ കടലാസ്‌പൊതിയും കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി സുഭാഷ് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാവാമെന്ന് പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സുഭാഷിന്റേതായി ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നതായും ഇയാളെ വിളിക്കാന്‍ പ്രത്യേകമൊരു സിംകാര്‍ഡ് ഉള്ളതായ സംശയവും ആരോപിച്ചിട്ടുള്ളതായി സൂചനയുണ്ട്. ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നേരേകടവിലേക്കു തിരിയുന്ന ജംഗ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു സുഭാഷ്. മൂവരുടെയും സംസ്കാരം ഉദയനാപുരത്തെ വീട്ടുവളപ്പില്‍ ബുധനാഴ്ച രാവിലെ 11-ന് നടത്തി.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment