കെയ്റോ: [www.malabarflash.com] വിദ്യാര്‍ത്ഥിനികള്‍ സര്‍വ്വകലാശാലകളില്‍ ചേരുന്നതിന് മുന്‍പ് നിര്‍ബന്ധിത കന്യാകാത്വ പരിശോധനക്ക് വിധേയമാകണമെന്ന് ഈജിപ്റ്റിലെ മുതിര്‍ന്ന ഭരണകക്ഷി നേതാവ്. പാര്‍ലമെന്റംഗമായ എലാമി അജിനയാണ് വിവാദമായ പ്രസ്താവനക്ക് പിന്നില്‍. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എലാമി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രവേശനത്തിന് മുന്‍പായി പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധ കന്യകാത്വ പരിശോധന ആവശ്യമാണ്. മെഡിക്കല്‍ പരിശോധനയില്‍ വിജയിച്ചവര്‍ക്ക് മാത്രമേ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ കാര്‍ഡുകള്‍ നല്‍കാവൂയെന്നും അദ്ദേഹം പറയുന്നു.
ഇതാദ്യമായല്ല എലാമി വിവാദ പ്രസ്താവനകള്‍ കൊണ്ട് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. നേരത്തെ രാജ്യത്തെ പുരുഷന്‍മാര്‍ ലൈംഗികതയില്‍ താത്പര്യം ഇല്ലാത്തവരാണെന്നും അതിനാല്‍ സ്ത്രീകള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും എലാമി പറഞ്ഞിരുന്നു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാനുള്ള കഴിവില്ല. അതിനാല്‍ സ്ത്രീകള്‍ ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന് (എഫ്ജിഎം) വിധേയമാകണം. ഇത് സ്ത്രീകളുടെ ലൈംഗികാസക്തി കുറയ്ക്കാന്‍ സഹായിക്കുമെന്ന എലാമിയുടെ പ്രസ്താവന ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment