ചെമ്മനാട്: [www.malabarflash.com] വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചെമ്മനാട് ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി. ചെമ്മനാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കാര്‍പ്പെന്ററി തൊഴിലാളി ഉത്തര്‍പ്രദേശ് ബിലാബട്ടിയിലെ ജബിയുല്ല മൗലാനയുടെ മകള്‍ തമന്ന (നാല്) യുടെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച്ച ഉച്ചയോടെയാണ് കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍നിന്നും കാണാതായത്. തമന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നും പുഴയരികിലേക്ക് പോയിരുന്നു. തമന്നയെ കാണാതായവിവരമറിഞ്ഞ് നാട്ടുകാരും പോലീസും പുഴയില്‍ തിരച്ചില്‍നടത്തിയിരുന്നു. രാത്രി 7.30 മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment