Latest News

കളനാട് - ചട്ടഞ്ചാല്‍ റോഡില്‍ മെക്കാഡം ടാറിംഗ് നടത്തണം: പി ഡബ്ല്യു ഡി എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

ഉദുമ: (www.kasargodvartha.com 24/10/2016) കളനാട് - ചട്ടഞ്ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാടാണ് നിവേദനം നല്‍കിയത്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കളനാട് - ചട്ടഞ്ചാല്‍ റോഡ് തകര്‍ന്നിട്ട് യാത്ര ദുസ്സഹമായിരിക്കുകയാണ്. ദേശീയ പാത കഴിഞ്ഞാല്‍ 50 വര്‍ഷം പഴക്കമുള്ള 18 ബസ് റൂട്ടുകളുള്ള കാഞ്ഞങ്ങാട് - കാസര്‍കോട് റോഡാണിത്. പൂര്‍ണമായും ജനവാസ കേന്ദ്രമാണ് ഈ റോഡിന് ഇരുവശവും.

റോഡിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി മെക്കാഡിംഗ് ടാറിംഗ് നടത്തണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.