Latest News

പാലക്കാട്ട് ഭൂചലനം


പാലക്കാട്: [www.malabarflash.com] പാലക്കാട് ജില്ലയിലെ തെക്കു-പടിഞ്ഞാറന്‍ മേഖലയിലെ വിവിധയിടങ്ങളില്‍ രാത്രിയില്‍ നേരിയ ഭൂചലനം. വീടുകളില്‍ വിള്ളലുണ്ടായതായും വൈദ്യുതോപകരങ്ങള്‍ തകരാറിലായതായും വിവരമുണ്ട്. എന്നാല്‍ അപകടങ്ങള്‍ ഉള്ളതായി അറിവില്ല.

രാത്രി പത്തരയോടെ തൃത്താല, പട്ടാമ്പി, കോടല്ലൂര്‍, ശങ്കരമംഗലം, തിരുമിറ്റക്കോട്, എഴുവക്കാട്, ആറങ്ങോട്ടുക്കര എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇതോടപ്പം ഉഗ്ര ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ടിറങ്ങി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.