കോഴിക്കോട്:[www.malabarflash.com] രാജ്യത്തിനെതിരായും മതസ്പര്‍ധ പരത്തുന്ന രീതിയിലും പ്രസംഗിച്ച സലഫിനേതാവ് ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ. (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) ചുമത്താനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രണ്ടു പ്രസംഗങ്ങളുടെയും സി.ഡി.കള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
നിലവില്‍ ഇദ്ദേഹത്തിനെതിരെ മതസ്പര്‍ധ പരത്തുന്ന രീതിയില്‍ സംസാരിച്ചതിനാണ് കേസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, പ്രസംഗത്തിലെ പല പ്രസ്താവങ്ങളും രാജ്യദ്രോഹപരമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. യു.എ.പി.എ.യ്ക്കുപുറമേ രാജ്യദ്രോഹക്കുറ്റവും ചുമത്താവുന്ന പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ടെന്നാണ് സൂചന.
2014-ലാണ് കാരപ്പറമ്പില്‍വെച്ച് ഷംസുദ്ദീന്‍ പാലത്ത് രണ്ടു വിവാദപ്രസംഗങ്ങള്‍ നടത്തിയത്. പ്രസംഗിച്ച സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരന്‍ നല്‍കിയ സി.ഡി.യിലെയും യുട്യൂബില്‍ വന്ന പ്രസംഗവുമെല്ലാം പരിശോധിക്കുന്നുണ്ട്. യു.എ.പി.എ നിലനില്‍ക്കുമെന്നാണ് പ്രാഥമികനിഗമനം.
ഒട്ടേറെ വിവാദപരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ടായിരുന്നു. കാസര്‍കോട് ജില്ലാ ഗവ. പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറാണ് ജില്ലാപോലീസ് മേധാവിക്ക് ഇതേക്കുറിച്ച് പരാതി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന പ്രസംഗത്തിന്റെ ഓഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. ഇത് കാസര്‍കോട് പോലീസ് നടക്കാവ് പോലീസിന് കൈമാറി.
സി.ഐ. ടി.കെ അഷറഫാണ് കേസന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഷംസുദ്ദീന്‍ പാലത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment