Latest News

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് വധഭീഷണി

കോഴിക്കോട്:[www.malabarflash.com] സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹന് വധഭീഷണി. പി മോഹനന്റെ ജീവനെടുക്കുമെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി വന്നിരിക്കുന്നത്.

സിപി.എം നാദാപുരം ഏരിയാസെക്രട്ടറി പി.പി ചാത്തുവിനേയും അപായപ്പെടുത്തുമെന്ന മുന്നറിയിപ്പുണ്ട്. ഇതേക്കുറിച്ച് പോലീസ്‌ ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി കോഴിക്കോട് റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ പറഞ്ഞു.

വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സി.പി.എം നേതാക്കള്‍ക്കെതിരേയുള്ള ഭീഷണി പ്രചരിപ്പിക്കുന്നത്. കേരളത്തിനകത്തും വിദേശത്തുനിന്നുമായി ഇത്തരം സന്ദേശങ്ങള്‍ പ്രരിപ്പിക്കുന്നുണ്ടെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.