പെരുമ്പള: [www.malabarflash.com] വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കയായിരുന്ന വീട്ടമ്മയുടെ ഒന്നരപ്പവന്‍ സ്വര്‍ണമാല പൊട്ടിച്ചു. ബുധനാഴ്ച രാവിലെ പെരുമ്പള വേണൂര്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ തമ്പായിയമ്മ(80)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ തമ്പായിയമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു.
നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോഴാണ് മാല പൊട്ടിച്ച വിവരം അറിയുന്നത്. ഉടന്‍ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കണ്ടു. കപ്പണയില്‍ വെച്ച് നാട്ടുകാര്‍ ഓട്ടോ റിക്ഷ നിര്‍ത്തി ആക്രിവില്‍പ്പനക്കാരനെ പിടിച്ചുവെച്ചു. വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി ഓട്ടോറിക്ഷയേയും ആക്രി വില്‍പ്പനക്കാരനെയും കസ്റ്റഡിയിലെടുത്തു.
Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment