Latest News

ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം

ദുബൈ:[www.malabarflash.com] യു.എ.ഇയുടെ നാൽപ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘാഷ പരിപാടിക്ക് രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു. 

ദുബൈ നായിഫ് പോലീസ് സ്റ്റേഷൻ കോർണറിൽ നടന്ന രക്തദാന സംഗമം നായിഫ് പോലീസ് മേധാവി സയീദ്‌ അൽ ഖിദി ഉൽഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.

ഈ രക്തദാന സംഗമത്തിലൂടെ യു.എ.ഇയും ഭാരതവും തമ്മിലുള്ള ബന്ധം കൂടുതല്‍ വൈകാരികതയും ദൃഡതയും കൈവരിക്കാന്‍ സാധിച്ചതായി സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. 

ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ നായിഫ് പോലീസ് സ്റ്റേഷനിലെ ഉന്നത ഓഫീസർമാരായ ഫൈസൽ അബ്ദുള്ള അലി,അഹമ്മദ് അൽ സയീദ്‌,സാലിഹ് മുസ്ലിം ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. 

രക്തദാനത്തിനായി എത്തിയ വിവിധ രാജ്യക്കാരുടെ സനിധ്യവും നീണ്ട നിരയും ഒരു രാജ്യത്തിന്‍റെ ദേശീയ പാരമ്പര്യത്തോടപ്പം രക്തദാനത്തിലൂടെ സമർപ്പണത്തിന്‍റെ വഴിയിൽ കൈകോർക്കാൻ സന്നദ്ധതയുമായത്തിയ ദുബൈ കെ.എം.സി.സിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

കെ.എം സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂർ,അഡ്വ.സാജിദ് അബൂബക്കര്‍,എൻ.കെ ഇബ്രാഹിം,എം.എ മുഹമ്മദ്‌ കുഞ്ഞി,ഉമ്മര്‍ ആവയില്‍,മുഹമ്മദ്‌ പട്ടാമ്പി,ഹാരിസ് പട്ട്ള വിവിധ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.എച്ച് നൂറുദ്ദീന്‍ സ്വാഗതവും ആര്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.