Latest News

വൃക്കരോഗിയായ വേണുഗോപലന് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

ഉദുമ:[www.malabarflash.com] വൃക്കരോഗം ബാധിച്ച് അവശതയനുഭവിക്കുന്ന മുൻകാല കപ്പലോട്ടക്കാരൻ ബി.എം. വേണുഗോപാലന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് ധനസഹായം നൽകി. ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച 50,000 രൂപയാണ് ക്ലബ്ബംഗണത്തിൽ ചേർന്ന യോഗത്തിൽ കൈമാറിയത്.

കപ്പലോട്ടക്കാരുടെ ദേശീയ ഐക്യദിനത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സെക്രട്ടറി കൃഷ്ണൻ മുദിയക്കാലാണ് വേണുഗോപാലന്റെ ദയനീയാവസ്ഥ വിവരിച്ചുള്ള അപേക്ഷ സമർപ്പിച്ചത്. മർച്ചന്റ് നേവി ക്ലബ്ബിൽ അംഗമല്ലാത്തതിനാൽ ഫണ്ടിൽ നിന്ന് സഹായം നൽകാൻ സാങ്കേതികമായ തടസ്സമുണ്ട്. അതിനാൽ ക്ലബ്ബംഗങ്ങൾ തന്നെ പണം സമാഹരിക്കുകയായിരുന്നു.

രക്ഷാധികാരി വി. കരുണാകരൻ 5000 രൂപ നൽകി ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടു. പരിപാടികൾ നടക്കുന്നതിനിടെ വേണുഗോപാലന്റെ ചികിത്സാർഥം അരമണിക്കൂറിനുള്ളിൽ അരലക്ഷം രൂപയാണ് സമാഹരിച്ചത്.

കെ. ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി തുക വേണുഗോപാലന് കൈമാറി. നാരായണൻ കുന്നുമ്മൽ, എൻ.വി. കുമാരൻ, പി.വി. കുഞ്ഞിക്കണ്ണൻ, എ.കെ. അബ്ദുള്ളക്കുഞ്ഞി, കെ.വി. ബാലകൃഷ്ണൻ, സി.ആണ്ടി, സി.കെ. കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.