Latest News

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ബുര്‍ദ ആലാപന ആഖ്യാന സമ്മേളനം മൊഗ്രാലില്‍

പുത്തിഗെ;[www.malabarflash.com] ഗുണകാംക്ഷയാണ് മതം എന്ന ശീര്‍ഷകത്തില്‍ 2017 ഏപ്രില്‍ 27മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 11ാം ഉറൂസ് മുബാറക് പ്രചരണ ഭാഗമായി ബുര്‍ദ ആലാപന ആഖ്യാന സമ്മേളനം ഈമാസം 27,28ന് മൊഗ്രാല്‍ ഹാജി അബ്ദുറഹീം മുസ്ലിയാര്‍ സ്‌ക്വയറില്‍ നടക്കും.

ഇമാം ബൂസൂരി (റ) വിനാല്‍ വിരചിതമായ പ്രാവാചക പ്രേമ കാവ്യമായ ബുര്‍ദ്ദയുടെ ആത്മീയത സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കുകയും പ്രവാചക പ്രേമ വഴിയിലേക്ക് സമൂഹത്തെ വഴി നടത്തുകയും ചെയ്യുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്. പ്രമുഖ പ്രഭാഷകന്‍ ഇബ്‌റാഹീം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും. സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. സി. അബ്ദുല്ല മുസ്്‌ലിയാര്‍ ഉപ്പള (ചെയര്‍), അബ്ദുല്‍ അസീസ് തങ്ങള്‍, അബ്ദുലത്വീഫ് സഖാഫി (വൈ. ചെയര്‍), മുഹമ്മദ് മൊഗ്രാല്‍ (കണ്‍വീനര്‍), ആരിഫ് മൊഗ്രാല്‍, മുഹമ്മദ് പേരാല്‍, യാഫിഅ് റഹ്്മാനിയ്യ (ജോ.കണ്‍വീനര്‍), ടി.എം മുഹമ്മദ് (ട്രഷറര്‍), അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്രഫ് കടവത്ത്, മുഹമ്മദ് നാംഗി, അബ്ദുല്ല കുണിയ, അബ്ദുറഹ്്മാന്‍ നാംഗി മുഹമ്മദ് ബന്തിയോട് സിദ്ദീഖ് നാംഗി, ഷാനവാസ് (അംഗങ്ങള്‍).

ഇതു സംബന്ധമായി ചേര്‍ന്ന യോഗം സി.അബ്ദുല്ല മുസ്്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്്‌റാഹീം സഖാഫി കര്‍ണൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ആരിഫ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.