Latest News

ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നെഹ്റു കോളേജ് ജേതാക്കളായി

കാഞ്ഞങ്ങാട്:[www.mlabarflash.com] കാസര്‍കോട് ജില്ലാ സീനിയര്‍ ലീഗ് ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പടന്നക്കാട് നെഹ്റു കോളേജ് ജേതാക്കളായി. 

ഫൈനലില്‍ ഷൂട്ടിങ്ങ് സ്റ്റാര്‍ നീലേശ്വരത്തെയാണ് പരാജയപ്പെട്ടുത്തിയത് (29-54) കയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ് മത്സരങ്ങള്‍ നടന്നത് സെമി ഫൈനല്‍ മത്സരങ്ങളില്‍ നെഹ്റു കോളേജ് റെഡ്ബുള്‍സ് നീലേശ്വരത്തേയും ഷൂട്ടിങ്ങ് സ്റ്റാര്‍ സെന്‍റ് പയസ് ടെന്‍ത് കോളേജ് രാജപുരത്തേയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.

സമാപന ചടങ്ങില്‍ ചന്ദ്രന്‍ നവോദയ അദ്ധ്യക്ഷനായിരുന്നു. കയ്യൂര്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സിം വേണു ഗോപാല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു ഡോ: ജോസ് സെബാസ്റ്റ്യന്‍, ടി.വി.രവി, എവിപവിത്രന്‍, കെ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ: പി രഘുനാഥ് സ്വാഗതവും ദിനേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. നവംബര്‍ 21 മുതല്‍ മഞ്ചേരിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനേയും തിരഞ്ഞെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.