Latest News

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി പ്രചരണത്തിന് മംഗലാപുരത്ത് ഉജ്ജ്വല തുടക്കം

പുത്തിഗെ:[www.malabarflash.com] ഗുണകാംക്ഷയാണ് മതം എന്ന പ്രമേയത്തില്‍ 2017 ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക് പ്രചരണ പരിപാടികള്‍ക്ക് മംഗലാപുരം ടൗണ്‍ഹാളില്‍ ഉജ്ജ്വല തുടക്കമായി. 

ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ഉഡുപ്പി, ഹാസന്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മച്ചംപാടി പ്രാര്‍ത്ഥന നടത്തി. കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമ അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി സന്ദേശ പ്രഭാഷണവും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രമേയ പ്രഭാഷണവും നടത്തി. കര്‍ണ്ണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരുന്നു.

സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ ഉജിരെ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് യു.പി.എസ് തങ്ങള്‍ ചിക്ക്മംഗളൂര്‍, എസ്.വൈ.എസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ സഅദി കെ.സി റോഡ്, എസ്.എസ്.എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മോണ്ടുഗോളി, അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, കെ.കെ മുഹ്യദ്ദീന്‍ കാമില്‍ സഖാഫി, അശ്രഫ് സഅദി മല്ലൂര്‍, മുഹ്യദ്ദീന്‍ സഖാഫി തോക്കെ, ഇസ്മാഈല്‍ മദനി നെക്കിലാടി, സഅദ് മുസ് ലിയാര്‍ ആത്തൂര്‍, ഖാസിം മദനി കറായ, മുഹമ്മദലി സഖാഫി സുരിബയല്‍, ഉമറുല്‍ ഫാറൂഖ് മദനി, യഅ്ഖൂബ് സഅദി, സ്വാദിഖ് മാസ്റ്റര്‍ മലബെട്ടു, മുസ്തഫ ഹിമമി, ഹൈദര്‍ ഹിമമി, തൗഫീഖ് ഹിമമി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.