Latest News

പൊതുവേദിയിൽ മന്ത്രി അശ്ലീലം കാണുന്നത് പകർത്തിയ മാധ്യമ പ്രവർത്തകനെതിരെ കേസ്

ബംഗളുരൂ:[www.malabarflash.com] കർണാടകയിൽ ഔദ്യോഗിക ചടങ്ങിനിടെ മന്ത്രി മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ആസ്വദിക്കുന്നത് പകർത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തു. പ്രദേശിക ചാനൽ റിപ്പോർട്ടർക്കും ക്യാമറാമാനുമെതിരെയാണ് പോലീസ് കേസെടുത്തത്.
കർണാടക വിദ്യാഭ്യാസ മന്ത്രി തൻവീർസേട്ടിന്റെ പരാതിയിലാണ് നടപടി. ഐപിസി 504 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കർണാടക റായ്ച്ചൂരിൽ നടന്ന ടിപ്പുജയന്തി ആഘോഷത്തിനിടെ മന്ത്രി അശ്ലീല വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച യാണ് പ്രാദേശിക ചാനൽ പുറത്തുവിട്ടത്. ചടങ്ങിനിടെ മന്ത്രിയുടെ ഫോൺ വാർത്ത ചാനൽ ക്യാമറാമാൻ പകർത്തുകയായിരുന്നു. ദൃശ്യം വ്യക്‌തമല്ലെങ്കിലും മന്ത്രി കാണുന്നത് അശ്ലീലചിത്രമാണെന്നായിരുന്നു ചാനൽ അവകാശപ്പെട്ടിരുന്നത്.

എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നും അറിഞ്ഞുകൊണ്ട് അത്തരമൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. താൻ അറിഞ്ഞുകൊണ്ടല്ല അശ്ലീല ചിത്രം തുറന്നത്. വാട്സ്ആപ്പിൽ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്നും മന്ത്രി പറഞ്ഞു. നേരത്തേ ചാനലിന്റെ അവകാശവാദത്തെ മന്ത്രി തള്ളിയിരുന്നു. അശ്ലീലചിത്രം കണ്ടിട്ടില്ലെന്നും മറ്റുജില്ലകളിൽനടന്ന ടിപ്പുജയന്തി ആഘോഷത്തിന്റെ ചിത്രം കാണുന്നതാണ് തെറ്റായതരത്തിൽ പ്രചരിപ്പിച്ചതെന്നുമാണ് തൻവീർസേട്ട് ആദ്യം പറഞ്ഞിരുന്നത്.

കർണാടകയിൽ ബിജെപി ഭരണകാലത്ത് 2012ൽ നിയമസഭാസമ്മേളനത്തിനിടെ രണ്ടു മന്ത്രിമാർ മൊബൈൽ ഫോണിൽ അശ്ലീലം കാണ്ടത് വൻ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിഷേധം ശക്‌തമായതിനെത്തുടർന്ന് ഇവർ മന്ത്രിസ്‌ഥാനം രാജിവയ്ക്കുകയും ചെയ്തു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.