Latest News

ഡിസിസി അധ്യക്ഷനിരയില്‍ പൂര്‍ണമായും പുതുമുഖങ്ങള്‍; ഐ ഗ്രൂപ്പിനു മേധാവിത്തം

ന്യൂഡല്‍ഹി: ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കിയല്ല ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചതെന്നാണു കേന്ദ്രനേതൃത്വത്തിന്റെ നിലപാടെങ്കിലും പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ ഐ ഗ്രൂപ്പിനാണ് മേധാവിത്തം. 

എട്ട് ഡിസിസി പ്രസിഡന്റുമാരും ഐ ഗ്രൂപ്പില്‍ നിന്നാണ്. തൃശൂരിലൂടെ സുധീരപക്ഷത്തിന് ഒരു അധ്യക്ഷ സ്ഥാനം ലഭിച്ചു. കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകളാണ് എ ഗ്രൂപ്പിനു ലഭിച്ചത്.

മുന്‍കാലത്തെ അപേക്ഷിച്ചു പൂര്‍ണമായും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ നിയമനങ്ങള്‍. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നല്‍കുക വഴി വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷന്‍മാരില്‍ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങള്‍ വേണമെന്നാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

ഡിസിസി അധ്യക്ഷന്‍മാര്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍
കൊല്ലം                        : ബിന്ദു കൃഷ്ണ
പത്തനംതിട്ട            : ബാബു ജോര്‍ജ്
ആലപ്പുഴ                    : എം.ലിജു
ഇടുക്കി                        : ഇബ്രാഹിം കുട്ടി കല്ലാര്‍,
കോട്ടയം                     : ജോഷി ഫിലിപ്പ്
എറണാകുളം          : പി.ജെ.വിനോദ്
തൃശ്ശൂര്‍                         : ടി.എന്‍. പ്രതാപന്‍
പാലക്കാട്                   : വി.കെ. ശ്രീകണ്ഠന്‍
മലപ്പുറം                      : വി.വി. പ്രകാശ്
കോഴിക്കോട്            : ടി.സിദ്ദിഖ്
കണ്ണൂര്‍                           : സതീശന്‍ പാച്ചേനി
വയനാട്                       : എ.സി.ബാലകൃഷ്ണന്‍
കാസര്‍കോട്             : ഹക്കിം കുന്നില്‍


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.