Latest News

കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവും ഇസ്ലാം മതം സ്വീകരിച്ചു

മലപ്പുറം:[www.malabarflash.com] മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഫൈസലിന്റെ മാതാവും ഇസ്ലാം മതം സ്വീകരിച്ചു. മീനാക്ഷി എന്ന പഴയ പേര് ഉപേക്ഷിച്ച മാതാവ് ജമീല എന്ന പേര് സ്വീകരിച്ചു. പൊന്നാനിയില്‍ നിന്നും വന്ന തങ്ങളാണ് അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്.

തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മതം മാറിയതെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ സഹോദരനും വര്‍ഷങ്ങള്‍ക്ക് മുന്‍പു ഇസ്ലാം മതം സ്വീകരിച്ചതാണ്.

നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫൈസലിനെ വെട്ടിക്കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ആര്‍എസ്എസ് പ്രാദേശിക നേതാക്കളായ ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജേഷ് എന്നിവരെ കഴിഞ്ഞ ആഴ്ച കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്. ഒരുവര്‍ഷം മുമ്പ് ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ എന്ന ഉണ്ണി ഇസ്ലാം മതം സ്വീകരിച്ചത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു.

വിനോദ് പ്രദേശത്തെ പ്രധാന ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. മതംമാറിയ ഫൈസലിന്റെ തലയറുക്കുമെന്ന് നേരത്തെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി ലഭിച്ചിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.