ന്യൂഡല്‍ഹി: വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ഇനി ആശ്വസിക്കാം. ഗ്രൂപ്പില്‍ ആരെങ്കിലും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്താല്‍, ഗ്രൂപ്പിന്റെ നടത്തിപ്പുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവാദിയാകില്ലെന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.[www.malabarflash.com]
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് ഡല്‍ഹി സംസ്ഥാനത്തുമാത്രമേ സാധുതയുള്ളൂവെങ്കിലും പുതിയൊരു നിയമവ്യാഖ്യാനത്തിനു വഴിതുറക്കും. അപകീര്‍ത്തികരമായ പ്രസ്താവന അച്ചടിച്ചുവന്നാല്‍ കടലാസ് ഉല്‍പാദിപ്പിക്കുന്നവര്‍ എങ്ങനെ കുറ്റക്കാരനാകുമെന്നു കോടതി ചോദിച്ചു.
അപകീര്‍ത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്തയാള്‍ മാത്രമാണു കുറ്റക്കാരനെന്നു കോടതി വ്യക്തമാക്കി.
റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ആശിഷ് ഭല്ല, താന്‍ അംഗമായ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ നല്‍കിയ അപകീര്‍ത്തിക്കേസ് തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഉത്തരവ്.
വാട്‌സാപ് ഗ്രൂപ്പുകളില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ രാജ്യത്തു പലയിടത്തും ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുത്തിരുന്നു. ലത്തൂരിലും ചണ്ഡിഗഡിലും ഉള്‍പ്പെടെ അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യുക പോലുമുണ്ടായി.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് ഡല്‍ഹി സംസ്ഥാനത്തുമാത്രമേ സാധുതയുള്ളൂവെങ്കിലും പുതിയൊരു നിയമവ്യാഖ്യാനത്തിനു വഴിതുറക്കും. അപകീര്‍ത്തികരമായ പ്രസ്താവന അച്ചടിച്ചുവന്നാല്‍ കടലാസ് ഉല്‍പാദിപ്പിക്കുന്നവര്‍ എങ്ങനെ കുറ്റക്കാരനാകുമെന്നു കോടതി ചോദിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment