Latest News

മുക്കുപണ്ടം പണയം വെപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മുങ്ങിയ അപ്രൈസര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുക്കുപണ്ടം പണയം വെപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത് മുങ്ങിയ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ ആറങ്ങാടിയിലെ ഷാബു(35) അറസ്റ്റില്‍.[www.malabarflash.com]

തട്ടിപ്പിന് കൂട്ടുനിന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തു. യൂണിയന്‍ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 6.90,525 രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഭീമനടിയിലെ അഭിലാഷ്, കൂളിയങ്കാലിലെ അശോകന്‍, ആറങ്ങാടിയിലെ പ്രകാശന്‍, മേലാങ്കോട്ടെ സുകുമാരന്‍, അരയിസ്വദേശി ഭാസ്‌കരന്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അസ്‌ക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 

അപ്രൈസര്‍ ഷാബുവിന് തട്ടിപ്പ് നടത്താന്‍ മുക്കുപണ്ടം പണയം വെക്കാന്‍ സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഈ പ്രതികളാരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2014 മെയ് എട്ടുമുതല്‍ 2016 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്. ബാങ്കിലെത്തുന്ന മറ്റ് ഇടപാടുകാരുടെ പേരിലാണ്.വ്യാജ സ്വര്‍ണ്ണം പണയം വെച്ചത്. ഇത്തരത്തില്‍ 30വോളം പരാതികളാണ് ഹൊസ്ദുര്‍ഗ് പോലീസിന് ലഭിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വളരെ സമര്‍ത്ഥമായി പറഞ്ഞു പറ്റിച്ചാണ് ഇടപാടുകാരെകൊണ്ട് മുക്കുപണ്ടം പണയം വെപ്പിച്ചത്. പതിനൊന്നോളം പേര്‍ ഷാബുവിന്റെ തട്ടിപ്പില്‍ കുടുങ്ങി വ്യാജ സ്വര്‍ണ്ണ പണമിടപാടുകളില്‍ പങ്കാളിയായപ്പോള്‍ കേസില്‍ പ്രതികളായവര്‍ ഷാബു തട്ടിപ്പ് നടത്തുന്നുണ്ടെന്നും അറിഞ്ഞ് കൊണ്ട് കൂടിയതെന്നാണ് പോലീസ് പറയുന്നത്. 

ജോലി ചെയ്യുന്ന ബാങ്കായതിനാല്‍ സ്വര്‍ണ്ണം വെക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്നു വിശ്വസിപ്പിച്ചാണ് വ്യാജ സ്വര്‍ണ്ണം മറ്റുള്ളവരെ കൊണ്ട് ഷാബുവെപ്പിച്ചിരുന്നത്. ഷാബു ജോലി ചെയ്യുകയായിരുന്ന ബാങ്കിന് അടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ യുവതിയെ കൊണ്ട് വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്താന്‍ നടത്തിയ ഷാബുവിന്റെ ശ്രമമാണ് വന്‍ തട്ടിപ്പ് പുറത്ത് വരാനിടയായത്.
ഷാബുവിന്റെ നീക്കത്തില്‍ സംശയം തോന്നിയ യുവതി യൂണിയന്‍ ബാങ്കിലുണ്ടായിരുന്ന മാനേജരോട് വിവരം പറയുകയും തുടര്‍ന്ന് മാനേജര്‍ മറ്റൊരു ബാങ്കിലെ അെ്രെപസറെ കൊണ്ട് സ്വര്‍ണ്ണം നോക്കിയപ്പോഴാണ് ഷാബുവിന്റെ തട്ടിപ്പ് പുറത്ത് വന്നത്. ഇതോടെ മുങ്ങിയ ഷാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.