Latest News

ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന കലണ്ടർ തയ്യാറാക്കി എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

കാസര്‍കോട്:[www.malabarflash.com] 2017 ജനുവരി 1 മുതൽ ഡിസംമ്പർ 31 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തന കലണ്ടർ ഉണ്ടാക്കി എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.  റാണിപുരത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്

ക്യാമ്പ് മുസ് ലിം ലീഗ് സംസ്ഥാന ജന:സെക്രട്ടറി കെ.പി.എ.മജീദ് ഉൽഘാടനം ചെയ്തു സംസ്ഥാ പ്രസിഡണ്ട് മിസ് ഹബ് കിഴരിയൂർ അധ്യക്ഷത വഹിച്ചു. എം.പി.നവാസ് സ്വാഗതം പറഞ്ഞു. 

ചെർക്കളം അബ്ദുള്ള ,പി.കെ ഫിറോസ് ,എ.അബ്ദുൽ റഹ്മാൻ, എ.ജി.സി.ബഷീർ ,മെട്രോ മുഹമ്മദ് ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സി.മുഹമ്മദ് കുഞ്ഞി, അഷ്റഫ് എടനീർ, ടി.ഡി കബീർ,പി.ജി.മുഹമ്മദ്, വി.കെ.എം.ഷാഫി, ശമീർ ഇടിയാട്ടിൽ, അസീസ് കളത്തൂർ, ടി.എസ്.നജീബ്, ഒൺ ഫോർ അബ്ദുൽ റഹ്മാൻ, എ.സി.എ.ലത്തീഫ്, നാസർ കള്ളാർ ,കബീർ ചെർക്കളം, റഉ ഫ് ബാവിക്കര, ഇർഷാദ് മൊഗ്രാൽ തുടങ്ങിയവർ ക്യാമ്പ് സന്ദർഷിച്ചു.

സംസ്ഥാന ഭാരവാഹികളായ ഫൈസൽ ചെറുകുന്നോൻ, ശരീഫ് വടക്കയിൽ, ശബീർ ഷാജഹാൻ, നിഷാദ് കെ സലീം, സൽമാൻ ഹനീഫ്, അസ്ഹറുദ്ധീൻ തുടങ്ങിയവർ ചർച്ചയ്ക്ക് നേത്രത്വം നൽകി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.